ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി അപക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെൻററിൻറെ നേതൃത്വത്തിൽ വൈവിധ്യങ്ങളായ സ്പോർട്സ് പരിപാടികൾ സംഘടിപ്പിച്ചു. ഏഷ്യൻ ടൌണിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വിത്യസ്ഥ കായിക വിനോദങ്ങളാണ് അരങ്ങേറിയത്.
ഇബ്നു അജയാൻ പ്രൊജക്ടിൻറെയും ഐ.എസ്.സി അഫിലിയേറ്റഡ് സംഘടനകളുടെയും സഹകരണത്തോടെ നടന്ന സ്പോര്ട്സ് ഡേ ആഘോഷ പരിപാടിയിൽ പുരുഷ -വനിതാ ടീമുകളുടെ വടം വലി, ആം റെസ്ലിംഗ്, കോ-കോ തുടങ്ങിയ മത്സരയിനങ്ങൾക്ക് പുറമെ സിലമ്പം, കരാട്ടെ, കളരി പയറ്റ്, സുംബാ തുടങ്ങിയ കായിക വിനോദങ്ങളുടെ പ്രദർശനവും സ്പോർട്സ് പ്രേമികൾക്ക് നവ്യാനുഭവമായി.
വിവിധ അഫിലിയേറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോർട്സ് സ്റ്റാളുകളും സ്പോർട്സ് ക്വിസ്, ഷൂട്ടിംഗ്, സൈക്ലിംഗ് തുടങ്ങിയ സേപോട് രെജിസ്ടേഷൻ മത്സരങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ചയുടെ കരുത്തിൽ നിൽക്കുന്ന ഇടതുപക്ഷത്തെ നേരിടാൻ യു.ഡി.എഫ് ഒരുങ്ങുമ്പോൾ, ഹൈക്കമാൻഡ് കൈക്കൊണ്ട ഏറ്റവും നിർണ്ണായകമായ തീരുമാനമാണ് രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചത്. ......
ദോഹ :ഉരീദു (Ooredoo) ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മിസ്റ്റർ അസീസ് അൽ-ഉഥ്മാൻ ഫക്രോ, ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ (Forbes Middle East) ഏറ്റവും കരുത്തരായ സി.ഇ.ഒമാരുടെ പട്ടികയിൽ ഇടംപിടിച്ചു. മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിനും നവീകരണത്തിനും നേതൃത്വം നൽകുന്നവരെ ആദരിക്കുന്നതിനായി ആദ്യമായി തയ്യാറാക്കിയ പട്ടികയാണിത്.2020 മുതൽ അദ്ദേഹം ഊറിഡൂ ഗ്രൂപ്പിനെ നയിക്കുന്നു. ......
ദോഹ: ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രാദേശിക വിപണിയിൽ സ്വർണ്ണവിലയിൽ 1.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ സ്വർണ്ണവില ഔൺസിന് 5,060.27 ഡോളർ എന്ന നിരക്കിലെത്തി. ......
കർണാടകം: ബിക് ലു ശിവ കൊലക്കേസിൽ പ്രതിയായ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ ബംഗളുരു വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദിൽ നിന്ന് മടങ്ങും വഴിയാണ് രാത്രി ഏഴരയ്ക്ക് സി ഐ ഡി സംഘം അറസ്റ്റ് ചെയ്തത്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) സംഘടിപ്പിച്ചു വരുന്ന പ്രതിവാരകലാ സാംസ്കാരിക വിരുന്നായ 'വെനസ്ഡേ ഫിയസ്റ്റ'യുടെ ഭാഗമായി ഐസിസി–തപസ്യ നൃത്ത വിദ്യാർത്ഥികളുടെ ഭരതനാട്യം അരങ്ങേറി. ഐസിസി അശോക ഹാളിൽ നടന്ന പരിപാടി
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ സമ്പന്നമായ പൈതൃകവും കാലാതീതമായ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഐസിസി സാംസ്കാരിക വിഭാഗം മേധാവി നന്ദിനി അബ്ബഗൗണി അതിഥികൾക്കും കാണികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ......
സംസ്ഥാന സർക്കാർ ദൈനംദിന ചെലവുകൾക്ക് കടമെടുക്കലിനെ അമിതമായി ആശ്രയിക്കുന്നു എന്നും ഇങ്ങനെ വാങ്ങുന്ന പണം വികസന പ്രവർത്തനങ്ങൾക്ക് പകരം ഭരണ ചെലവുകൾക്ക് വിനിയോഗിക്കുന്നു എന്നുമുള്ള സെൻറർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോർട്ട് ആശങ്ക ഉയർത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു . റിപ്പോർട്ട് പ്രകാരം കടുത്ത റവന്യൂ കമ്മിയാണ് സംസ്ഥാനം നേരിടുന്നത് . ......
തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ലാൻഡ് പൂളിങ് (Land Pooling) പദ്ധതി ഗൗരവകരമായ നിയമപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി വിദഗ്ധർ. ഭരണഘടനാപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഭേദഗതികൾ വരുത്തിയില്ലെങ്കിൽ, ഈ പദ്ധതി കോടതികളിൽ ചോദ്യം ചെയ്യപ്പെടാനും നടപ്പിലാക്കാൻ കഴിയാതെ വരാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭൂമി നിർബന്ധപൂർവ്വം ഏറ്റെടുക്കുന്നതിന് പകരമുള്ള ഒരു പുരോഗമനപരമായ പദ്ധതിയെന്ന നിലയിലാണ് ലാൻഡ് പൂളിങ് വിഭാവനം ചെയ്തിരിക്കുന്നത്. ......